print edition അണ്ടർ 15 ലോകകപ്പ്: ഇന്ത്യക്ക് ജയം

Photo: AIFF
ബാകു: അണ്ടർ 15 ആൺകുട്ടികളുടെ ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ജയത്തുടക്കം. ലാവോസിനെ 4–2ന് വീഴ്‌ത്തി. ലാൽറെംറുവാത്‌ഫേല ഇരട്ടഗോൾ നേടി. മക്‌ഡോണിഷ് എൻഗയ്‌രാംങ്‌ബം, സൗമോജിത് സർക്കാർ എന്നിവരും ലക്ഷ്യം കണ്ടു.
അസർബെയ്‌ജാനിലെ ബാകുവിൽ നടക്കുന്ന ടൂർണമെന്റിൽ 32 ഗ്രൂപ്പുകളിലായി 189 ടീമുകൾ അണിനിരക്കുന്നുണ്ട്. ഗ്രൂപ്പ് ജേതാക്കൾ പ്രധാന റൗണ്ടിലെത്തും. എട്ട് പേരാണ് കളിക്കുക. 20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായാണ് കളി. ഇന്ത്യക്ക് ഇന്ന് കാമറൂണുമായും ഗ്രെനഡയുമായും മത്സരമുണ്ട്. ബിബിയാനോ ഫെർണാണ്ടസാണ് ടീം കോച്ച്.








0 comments