print edition കേരള സൂപ്പർ ലീഗ്: കാലിക്കറ്റിനെ വീഴ്‌ത്തി കൊച്ചി

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സിക്കെതിരെ ഇരട്ട ഗോൾ നേടിയ ഫോഴ്‌സ കൊച്ചിയുടെ രാഹുൽ രാജു (നടുവിൽ) സഹതാരങ്ങളോടൊപ്പം ആഹ്ലാദത്തിൽ/ഫോട്ടോ: മിഥുൻ അനില മിത്രൻ
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്‌സിയുടെ വിജയക്കുതിപ്പിന് തടയിട്ട് ഫോഴ്‌സ കൊച്ചി. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ മൂന്ന് ഗോളിനാണ് ജയം. മികച്ച ഗോൾ വ്യത്യാസത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് മുന്നേറാനും കൊച്ചിക്ക് കഴിഞ്ഞു. രണ്ട് ഗോളടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്‌ത രാഹുൽ രാജുവാണ് വിജയശിൽപ്പി. അലൻ സജി ആദ്യ ഗോൾ നേടി. ഗോൾകീപ്പർ കെ മിർഷാദ് ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് കാലിക്കറ്റ് പത്ത് പേരുമായാണ് കളി പൂർത്തിയാക്കിയത്.
കനത്ത മഴ കാരണം ഒരു മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്. മൈതാനം മഴയിൽ കുതിർന്നതോടെ കളിയുടെ ആദ്യഘട്ടങ്ങളിൽ ഇരു ടീമുകൾക്കും പന്തുമായി നീങ്ങാൻ കഴിഞ്ഞില്ല. കളി തുടങ്ങി അരമണിക്കൂറിൽ കൊച്ചി ലീഡ് നേടി. രണ്ടാംപകുതിയുടെ തുടക്കത്തിൽ മിർഷാദ് ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ കാലിക്കറ്റിന്റെ പോരാട്ടം അവസാനിച്ചു. വെളിച്ചക്കുറവ് കാരണം അവസാന ഘട്ടത്തിൽ കളി പത്ത് മിനിറ്റ് നിർത്തിവയ്‌ക്കേണ്ടിവന്നു. നാളെ മലപ്പുറം എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടും.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സിക്കെതിരെ ഇരട്ട ഗോൾ നേടിയ ഫോഴ്‌സ കൊച്ചിയുടെ രാഹുൽ രാജു (നടുവിൽ) സഹതാരങ്ങളോടൊപ്പം ആഹ്ലാദത്തിൽ/ഫോട്ടോ: മിഥുൻ അനില മിത്രൻ









0 comments