Deshabhimani

ഒല്ലൂർ പള്ളിയിലെ തിരുനാൾ 
പ്രദക്ഷിണത്തിന്‌ ആയിരങ്ങൾ

ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചപ്പോൾ..

ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ പ്രദക്ഷിണം ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 25, 2026, 12:20 AM | 1 min read

ഒല്ലൂർ

ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ പ്രദക്ഷിണം ആഘോഷമായി. പകൽ മൂന്നോടെ ഇടവക വൈദികരുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. വർഗീസ് കുത്തൂരിന്റെ നേതൃത്വത്തിൽ പ്രദക്ഷിണം ആരംഭിച്ചു. ​അന്പതിലധികം പൊൻ-, വെള്ളി കുരിശുകൾ, വർണക്കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രദക്ഷിണ വഴികളിലൂടെ നീങ്ങി.സഹവികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഡീക്കൻ സേവ്യർ മുല്ലശേരിൽ എന്നിവർ സഹകാർമികരായി. കൈക്കാരന്മാർ, കൺവീനർമാർ, കോ -ഓർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home