മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

രഞ്ജിത്ത്
തൃശൂര്‍
പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റയാള്‍ മരിച്ചു. തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രഞ്ജിത്ത് എന്നാണ് ആശുപത്രിയിൽ നൽകിയ പേര്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഏകദേശം 40നും 50നും ഇടയ്ക്ക് പ്രായവും 168 സെന്റീ മീറ്റർ ഉയരവും ഇരു നിറത്തിൽ ഇടത്തരം ശരീര പ്രകൃതിയുമുള്ള ആളാണ്. തിരിച്ചറിയുന്നവർ തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 9778617843, 8075446596, 9744936128. പൊലീസ് കൺട്രോൾ റൂം നമ്പർ 112.









0 comments