Deshabhimani

വരൂ, മികവിടം തീർക്കാം അക്ഷരമുറ്റത്ത്

Deshabhimani Aksharamuttam Talent Fest Season 15
വെബ് ഡെസ്ക്

Published on Oct 25, 2026, 12:32 AM | 1 min read

മലപ്പുറം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് സീസൺ 15 ജില്ലാ മത്സരം ഞായറാഴ്ച. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ മത്സരം. ജില്ലയിലെ 17 സബ്ജില്ലകളിൽനിന്ന്‌ വിജയികളായവരാണ് മത്സരത്തിൽ പങ്കെടുക്കുക. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ്‌ മത്സരം. സയൻസ് വിഷയങ്ങളിൽ താൽപ്പര്യമുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി സയൻസ് പാർലമെന്റും ഹൈസ്‌കൂൾ– ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗ മത്സരവുമുണ്ട്‌. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് ഗായകൻ അതുൽ നറുകര ഉദ്ഘാടനംചെയ്യും. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സംഗീത ചേനംപുല്ലി സയൻസ്‌ പാർലമെന്റ്‌ നയിക്കും. ജില്ലാതലത്തിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 5000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 5000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് 3000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരം നവംബർ അവസാനവാരം നടക്കും. വെൻ കോബ് പ്രൈസ് സ്പോൺസറും ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക് ആംകോസ്, ജെ എൻ ലൈറ്റിങ്സ്, ധർമ്മപ്രിയ ഫിനാൻസ് എന്നിവർ സഹ പ്രായോജകരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home