Deshabhimani

print edition മത്സ്യ അനുബന്ധ തൊഴിലാളികളുടെ 
സെക്രട്ടറിയറ്റ് മാർച്ച് 4ന്

ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽപോയി 
തിരികെവന്ന ബോട്ടുകളിൽനിന്ന് മീൻ ഇറക്കുന്ന 
തൊഴിലാളികൾ. 
ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം                                              ഫോട്ടോ: എം എസ് ശ്രീധർലാൽ

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം​: മത്സ്യവിതരണ തൊഴിലിലും ചെമ്മീൻപീലിങ്‌ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ നവംബർ നാലിന് സെക്രട്ടറിയറ്റ് മാർച്ച് നടത്തും. പീലിങ്‌ തൊഴിലാളികളുടെ പ്രത്യേക ആരോഗ്യ പദ്ധതി തുടരുക, മക്കൾക്ക് സമ്പൂർണ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുക, മത്സ്യത്തിലെ മായം ചേർക്കൽ, വൻകിട മാർക്കറ്റുകളിൽ അളവ് തൂക്കങ്ങളിൽ നടത്തുന്ന കൊള്ള തുടങ്ങിയവ അവസാനിപ്പിക്കുക, അനുബന്ധ മത്സ്യത്തൊഴിലാളികളുടെ തൊഴിലാളി വിരുദ്ധ മിഷൻ സമുദ്ര ഉപേക്ഷിക്കുക, വനാമി ചെമ്മീൻ കൃഷി വ്യാപകമാക്കുക തുടങ്ങി 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. ​


രാവിലെ 9.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനം ആരംഭിക്കും. സെക്രട്ടറിയറ്റിനുമുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന സമരം വൈകിട്ട്‌ അഞ്ചുവരെ തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home