നാട്ടിക ടോൾ പിരിവ്: -നാളെ കലക്ടറേറ്റ് മാർച്ച്

..
തൃപ്രയാർ
ദേശീയപാത 66ൽ നിർമാണങ്ങൾ പൂർത്തിയാക്കാതെയുള്ള നാട്ടിക ടോൾ പിരിവിനെതിരെ ജനകീയ സമരസമിതി നേതൃത്വത്തിൽ 26ന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിൽ ഒക്ടോബർ ഏഴുമുതൽ നാട്ടിക ടോൾപ്ലാസയിലേക്ക് നടത്തുന്ന പ്രക്ഷോ ഭ പരിപാടികളുടെ തുടർച്ചയായാണ് കലക്ടറേറ്റ് മാർച്ച്. മുന്പ് ദേശീയപാത 544ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. എന്നാൽ നാട്ടികയിൽ സമരം അതിശക്തമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ടോൾ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളെ കൈയൊഴിയുന്ന നിലപാടാണ് കേന്ദ്രസർക്കാരും സ്വീകരിക്കുന്നത്. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധാർഹവും സംശയാസ്പദവുമാണ്. ജനവിരുദ്ധ നിലപാട് തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി പ്രശ്‌നം പരിഹരിക്കണം. വാർത്താസമ്മേളനത്തിൽ ഗീത ഗോപി എംഎൽഎ, എം എ ഹാരിസ് ബാബു, കെ പി സന്ദീപ്, അഡ്വ. വി കെ ജ്യോതിപ്രകാശ്, കെ എം കിഷോർകുമാർ എന്നിവർ പങ്കെടുത്തു.









0 comments