Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌: ജില്ലാ മത്സരം ഇന്ന്‌

ദേശാഭിമാനി അക്ഷരമുറ്റം
വെബ് ഡെസ്ക്

Published on Oct 25, 2026, 01:29 AM | 1 min read

സ്വന്തം ലേഖകൻ ഫറോക്ക് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15ാം പതിപ്പിന്റെ ജില്ലാതല മത്സരം ഞായറാഴ്‌ച ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ (താഴെ കെട്ടിടം) നടക്കും. രാവിലെ 8.30ന്‌ രജിസ്ട്രേഷൻ ആരംഭിക്കും. ശാസ്ത്ര പാര്‍ലമെന്റ്, പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ, രക്ഷിതാക്കൾക്കായി സൗഹൃദ - വിജ്ഞാന സദസ്സും നടക്കും. ടാലന്റ് ഫെസ്റ്റ് പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയര്‍പേഴ്സൺ സി ചന്ദ്രിക അധ്യക്ഷയാകും. എംഇഎസ്‌ ചെയർമാനും ക്വിസ് മാസ്റ്ററുമായ ഡോ. പി എ ഫസൽ ഗഫൂർ മുഖ്യാതിഥിയാകും. വിജയികള്‍ക്ക് യഥാക്രമം 10,000, 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. പ്രസംഗ മത്സര വിജയികൾക്ക് 5000, 30---00 രൂപ വീതമാണ് സമ്മാനം. സംസ്ഥാനതല വിജയികള്‍ക്ക് യഥാക്രമം ഒരുലക്ഷം, 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.​"ശാസ്ത്രം, സത്യം, സമൂഹം' വിഷയത്തിൽ നടക്കുന്ന സയൻസ് പാര്‍ലമെന്റ് വിദ്യാര്‍ഥികളുടെ കൗതുകങ്ങൾക്കുള്ള ഉത്തരവുമാകും. തെരഞ്ഞെടുക്കപ്പെട്ട 150ഓളം വിദ്യാർഥികൾ പങ്കെടുക്കും. ​സയൻസ് പാർലമെന്റിൽ ആണവ ശാസ്ത്രജ്ഞൻ ഡോ. കെ പി സന്തോഷ് വിദ്യാർഥികളുമായി സംവദിക്കും. ​വിദ്യാര്‍ഥികളോടൊപ്പം ശാസ്ത്ര ചര്‍ച്ചകളിൽ പങ്കാളിയാകാൻ സംവാദകനും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ വിജയിയുമായ സിദ്ധാർഥ് എം ജോയുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home