ഇനി കൗമാര മേളം

സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ കോഴിക്കോട് എൻഐടി ക്യാമ്പസ് സിന്തറ്റിക് ട്രാക്കിൽനിന്നുള്ള ദൃശ്യം
കോഴിക്കോട് കൗമാര കായിക പ്രതിഭകളുടെ വസന്തോത്സവത്തിന് കോഴിക്കോട് സുസജ്ജം. 14 ജില്ലകളില്‍നിന്നായി 10,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000-ലേറെ പേര്‍ പങ്കെടുക്കുന്ന ഏഴുദിവസത്തെ കായിക മാമാങ്കത്തിനാണ് ജില്ല വേദിയാകുന്നത്. ‘സേ നോ ടു ഡ്രഗ്സ്' ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്. ഞായർ വൈകിട്ട് നാലിന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മേളയ്ക്ക് മുന്നോടിയായി പ്രധാന വേദിയായ എൻഐടി ഗ്രൗണ്ടില്‍ എം പി, എംഎല്‍എ, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കായി പ്രത്യേക കായിക മത്സരങ്ങള്‍ നടക്കും. 50 വയസിന് മുകളിലും താഴെയുമുള്ള പുരുഷ-–വനിത വിഭാഗങ്ങളിലായി 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങളിലാണ് ജനപ്രതിനിധികള്‍ മാറ്റുരയ്ക്കുക. വേദികൾ ഒരുങ്ങി തിങ്കളാഴ്ച പ്രധാന വേദിയായ എന്‍ഐടിയില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടക്കുക. 30-ന് ക്രോസ് കണ്‍ട്രി, ഇന്‍ക്ലൂസീവ് അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും. അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് 27 മുതല്‍ 31 വരെ എന്‍ഐടി ക്യാമ്പസാണ് വേദിയാകുക. 26-ന് ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരവും 28-–30 വരെ ജൂനിയര്‍, സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളിലായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്കും ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. ചേവായൂര്‍ പ്രസന്റേഷന്‍ എച്ച്എസ്എസില്‍ പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ മത്സരവും സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ മത്സരവും നടക്കും. 26-ന് ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും 28, 29 തീയതികളില്‍ ആണ്‍/പെണ്‍ വടംവലി, മത്സരങ്ങള്‍ക്കും കുന്നമംഗലം എച്ച്എസ്എസ് വേദിയാകും. 26-ന് വുഷു, 26–29 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ ഫ്റ്റ്ബോള്‍, 26-–28 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ ബേസ്ബോള്‍, സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ ബോള്‍ ബാഡ്മിന്റണ്‍ എന്നിവ കൊടിയത്തൂര്‍ പിടിഎം എച്ച്എസ്എസിലും വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂളിലും നടക്കും. യോഗ 27-–29 വരെ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍/ പെണ്‍ വിഭാഗങ്ങളിലായി ചാത്തമംഗലം ആര്‍ഇസി ഗവ. വിഎച്ച്എസ്എസിലും നടക്കും. സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ 26-–28 വരെ നെറ്റ്ബോള്‍, 26-–27 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗത്തില്‍ ത്രോബോള്‍ മത്സരങ്ങള്‍ പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപി സ്‌കൂളില്‍ നടക്കും.









0 comments