Deshabhimani

ആരോഗ്യ സർവകലാശാല കലോത്സവം; തൃശൂർ ഗവ. മെഡിക്കൽ കോളേജ് മുന്നിൽ

ചാക്യാർകൂത്ത് ഫസ്റ്റ് എം പി റിതിൻ കൃഷ്ണ (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്)

ചാക്യാർകൂത്ത് ഫസ്റ്റ് എം പി റിതിൻ കൃഷ്ണ (പാലക്കാട് ഗവ. മെഡിക്കൽ കോളേജ്)

വെബ് ഡെസ്ക്

Published on Oct 25, 2026, 12:37 AM | 1 min read

തൃശൂർ

കേരള ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിൽ ആതിഥേയരായ തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ മുന്നേറ്റം തുടരുന്നു. തൊട്ടടുത്ത സ്ഥാനക്കാരേക്കാൾ ഇരട്ടിയിലധികം പോയിന്റ് കരസ്ഥമാക്കി ഏകപക്ഷീയമായാണ് തൃശൂരിന്റെ മുന്നേറ്റം. തൃശൂർ ഗവ. മെഡിക്കൽ കോളേജ് 145 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് 59 പോയിന്റ് ലഭിച്ചു. 56 പോയിന്റുമായി കോട്ടയം ഗവ. മെഡിക്കൽ കോളേജ് മൂന്നാംസ്ഥാനത്തും നിൽക്കുന്നു. ഫാൻസി ഡ്രസ്‌ മത്സരത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളേജ് ജേതാക്കളായി. മാപ്പിളപ്പാട്ട് ആൺ വിഭാഗത്തിൽ അൽ അസർ മെഡിക്കൽ കോളേജും പെൺകുട്ടികളുടെ ഭരതനാട്യത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജും ഒന്നാം സ്ഥാനത്തെത്തി. ചാക്യാർകൂത്ത് മത്സരത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പനയിൽ പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് ജേതാക്കളായി. പെൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളേജും ആൺകുട്ടികളുടെ ഭരതനാട്യത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഥാപ്രസംഗ മത്സരത്തിൽ ഇടുക്കി ഗവ. മെഡിക്കൽ കോളേജും ജേതാക്കളായി. നാലാം ദിവസമായ ഞായർ ഗ്രൂപ്പ് സോങ്, വെസ്റ്റേൺ ഗ്രൂപ്പ് സോങ്, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ഗസൽ, കഥകളി, ഓട്ടൻ തുള്ളൽ, പൂരക്കളി, ഗ്രൂപ്പ് ഡാൻസ് മത്സരങ്ങളാണ് നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home