സംഘാടകസമിതി രൂപീകരിച്ചു
വിക്ടോറിയ കോളേജിനുസമീപം ജന്തർമന്തർ കോർണറുയരും

ജന്തർ മന്തർ കോർണർ ആരംഭിക്കുന്നതിന്റെ വിശാല വേദി രൂപീകരണത്തിൽ സിപിഐ എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം ബി രാജേഷ് സംസാരിക്കുന്നു
പാലക്കാട്
വിക്ടോറിയ കോളേജിനുസമീപം വിവിധ സംഘടനകൾചേർന്ന് ജന്തർമന്തർ കോർണർ സ്ഥാപിക്കും. ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 30 മുതൽ സമരം ആരംഭിക്കും. സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ നൗഷാദ്, സുബൈദ ഇസഹാക്ക്, എം ആർ മുരളി, വിക്‌ടോറിയ കോളേജ് അധ്യാപകൻ പ്രൊഫ. റഷീദ് എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി വി വി അഭിഷേക് നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, സാഹിത്യകാരൻ വൈശാഖൻ, മുണ്ടൂർ സേതുമാധവൻ, പി എ വാസുദേവൻ, ജ്യോതിഭായി പരിയാടത്ത്, പ്രൊഫ. പാർവതി വാര്യർ എന്നിവർ രക്ഷാധികാരികളും ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി ആർ അജയൻ ചെയർമാനും എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി വി അഭിഷേക് കൺവീനറുമായ 251 അംഗ സമരസമിതി രൂപീകരിച്ചു.









0 comments