Deshabhimani

ഹൈലോ ഓപ്പൺ; പിവി സിന്ധുവിന് കിരീടം, ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിത

Pv Sindhu

പിവി സിന്ധു| Photo: Getty Images

വെബ് ഡെസ്ക്

Published on Nov 01, 2026, 07:43 PM | 1 min read

സാർബ്രൂക്കൻ : ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി സിന്ധു. ഫൈനലിൽ ഡെൻമാർക്കിന്റെ ലൈൻ ക്ജേർസ്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കിരീടം ചൂടിയത്. സ്കോർ: 21–12, 21–14. ഹൈലോ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.


ആദ്യ ഗെയിമിൽ തുടക്കത്തിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പിന്നീട് സിന്ധു ആധിപത്യം ഉറപ്പിച്ചു. 11–8ന് ഇടവേളയ്ക്ക് പിരിഞ്ഞ സിന്ധു തുടർച്ചയായി ഏഴ് പോയിന്റുകൾ നേടി ആദ്യ ഗെയിം 21–12ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലും മികച്ച പ്രകടനം തുടർന്ന താരം 11–7ന് മുന്നിലെത്തി. പിന്നീട് ലീഡ് ഉയർത്തിയ താരം 21–14ന് ഗെയിമും മത്സരവും സ്വന്തമാക്കി.


തുടർച്ചയായ രണ്ടാം ആഴ്ചയാണ് സിന്ധു ബിഡബ്ല്യുഎഫ് ടൂർണമെന്റിൽ ഫൈനലിലെത്തിയത്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പരാജയപ്പെട്ട സിന്ധുവിന് ഹൈലോ ഓപ്പൺ കിരീടം മികച്ച തിരിച്ചുവരവായി. ഡെൻമാർക്ക് താരത്തിനെതിരായ ഏഴ് ഏറ്റുമുട്ടലുകളിൽ ആറിലും വിജയിച്ച സിന്ധു ഫൈനലിലും ആ മേധാവിത്വം നിലനിർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home