ദ്യോകോ വിരമിക്കാനില്ല! കോർട്ടിൽ ഇനിയും കാണാം

നൊവാക് ദ്യോകോവിച്ച് [Photo Courtesy : Charly Triballeau/AFP]
ലണ്ടൻ : ടെന്നിസ് കോർട്ടിലെ റെക്കോർഡുകൾ ഒന്നൊന്നായി വഴിമാറുമ്പോഴും ആവേശം ചോരാതെ നോവാക് ദ്യോകോവിച്ച്. മുപ്പത്തിയെട്ടാം വയസിലും കളിക്കളത്തിൽ താൻ തുടരുമെന്നും ടെന്നിസ് ഇപ്പോഴും പൂർണമായി ആസ്വദിക്കുന്നുണ്ടെന്നും വ്യക്തമാക്കി തന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് ദ്യോകോവിച്ച്.
റെക്കോർഡുകൾക്കും കിരീടങ്ങൾക്കും അപ്പുറം ടെന്നിസിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ദ്യോകോവിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. യുവതാരങ്ങളുടെ ശാരീരിക ഉണർവിനെ തന്റെ അനുഭവസമ്പത്തും മാനസിക കരുത്തും കൊണ്ട് നേരിടുന്ന സെർബിയൻ താരം കായിക ലോകത്തെ പ്രായപരിധി സംബന്ധിച്ച പൊതുധാരണകളെ തിരുത്തിക്കുറിക്കുകയാണ്.
കോർപ്പറേറ്റ് താൽപ്പര്യങ്ങളും സ്പോൺസർഷിപ്പ് സമ്മർദങ്ങളും കായികരംഗത്തെ നിയന്ത്രിക്കുന്ന കാലത്ത്, തന്റെ പവർഗെയിം നിലനിർത്തിക്കൊണ്ടാണ് ദ്യോകോവിച്ച് മുന്നേറുന്നത്. വെറുമൊരു കായിക താരം എന്നതിലുപരി കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിക്കുകയാണ് ടെന്നിസ് കോർട്ടിലെ പവർ
വരാനിരിക്കുന്ന ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിലും തന്റെ സാന്നിധ്യം സജീവമായിരിക്കുമെന്ന് ദ്യോകോ ഉറപ്പു നൽകുന്നു. കരിയറിന്റെ സായാഹ്നത്തിലും ദ്യോകോ നടത്തുന്ന പ്രായത്തെ വെല്ലുന്ന കോർട്ടിലെ പോരാട്ടം ലോകമെമ്പാടുമുള്ള യുവ കായികതാരങ്ങൾക്ക് വലിയൊരു പാഠപുസ്തകമാണ്. ടെന്നിസ് കോർട്ടിലെ ദ്യോകോയുടെ മാന്ത്രിക പ്രകടനങ്ങൾക്കായി ലോകം ഇനിയും കാത്തിരിക്കുകയാണ്.











0 comments