ad
Deshabhimani

ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

isro bangalore
വെബ് ഡെസ്ക്

Published on Jul 02, 2026, 06:23 PM | 1 min read

ബം​ഗളൂരു: ബംഗളൂരുവിലുള്ള ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി. വ്യാഴാഴ്ച ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഐഎസ്ആർഒ ആസ്ഥാനവും പരിസരവും സമഗ്രമായി പരിശോധിച്ചു.


ഭീഷണി മെയിൽ ലഭിച്ചതിനെ തുടർന്ന് വൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഐഎസ്ആർഒ ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരെയും ഉദ്യോഗസ്ഥർ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു.


എന്നാൽ തിരച്ചിലിൽ സംശയാസ്പദമായ രീതിയിലുള്ള സ്ഫോടകവസ്തുക്കളൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇമെയിൽ അയച്ചയാളെയും അതിന്റെ ഉറവിടവുംയും കണ്ടെത്താൻ പൊലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സന്ദേശം രാജ്യത്തിന് പുറത്തുനിന്നാണോ അയച്ചിരിക്കുന്നത് എന്ന കാര്യവും സൈബർ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.


സമീപകാലങ്ങളിലായി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്ക് നേരെ ഇത്തരം വ്യാജ ഇമെയിൽ ഭീഷണികൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഡൽഹിയിലെ ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ സ്കൂൾ, സർവോദയ വിദ്യാലയം ഉൾപ്പെടെയുള്ള നിരവധി സ്കൂളുകളിലേക്കും സമാനമായ രീതിയിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home