ad
Deshabhimani

കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടുത്തം

Fire and Rescue

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 06:31 PM | 1 min read

കൊച്ചി: കൊച്ചിയിലെ പ്രിന്റിങ് പ്രസിൽ വൻ തീപിടുത്തം. രവിപുരത്ത് 30 വർഷമായി പ്രവർത്തിക്കുന്ന രണ്ട് നിലകളുള്ള ജാസ്മിൻ ​ഗ്രാഫിക്സ് എന്ന പ്രിന്റിങ് പ്രസിന്റെ ഒന്നാമത്തെ നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ അ​ഗ്നിബാധയുണ്ടായത്. പ്രിന്റിങ്ങിനായി ഒരു വശത്ത് സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും തീപിടുത്തത്തിൽ കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.


രാവിലെ പ്രസിലെത്തിയ ഉടമയുടെ മകളാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടനടി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ​ഗാന്ധിനഗർ, തൃപ്പൂണിത്തറ, ക്ലബ് റോഡ്, വൈപ്പിൻ എന്നീ നാല് സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.


തീപ്പിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. അടുത്തിടെ എത്തിച്ച ഒരു ലോഡ് പേപ്പർ ഉൾപ്പെടെ സ്റ്റോക്ക് ചെയ്തിരുന്ന എല്ലാ മെറ്റീരിയലുകളും പൂർണമായും കത്തി നശിച്ചു. തീ മറ്റു കെട്ടിടങ്ങളിലേക്കോ പുറത്തേക്കോ പടരാത്ത രീതിയിൽ രണ്ട് വശങ്ങളിൽ നിന്നും ഫയർഫോഴ്സ് സേനാംഗങ്ങൾ ഇടപെടൽ നടത്തി. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home