ad
Deshabhimani

കുടുംബവഴക്ക്; ഭാര്യയെ കോടാലി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

Murder case

(Photo: NDTV)

വെബ് ഡെസ്ക്

Published on Jul 02, 2026, 07:18 PM | 1 min read

ലഖ്നൗ: കുടുംബവഴക്കിനെ തുട‌ർന്ന് ഭാര്യയെ കോടാലി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ കനൗജിൽ സൗരിഖ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖാദിനി പൊലീസ് ഔട്ട്പോസ്റ്റിന് കീഴിലുള്ള റൂർ ഗ്രാമത്തിൽ രാവിലെ 10 മണിയോടെ വ്യാഴാഴ്ചയായിരുന്നു സംഭവം. ഗോവിന്ദ് ദുബെ എന്നയാൾ ആണ് മരിച്ചത്. ഇയാളും ഭാര്യ ആരതിയുമായി കഴിഞ്ഞ ദിവസം തർക്കമുണ്ടായി. പ്രകോപിതനായ ​ഗോവിന്ദ് കോടാലി എടുത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​


ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഭാര്യയെ ആക്രമിച്ചതിന് പിന്നാലെ ​ഗോവിന്ദ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വീടിന് 300 മീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ​ഗോവിന്ദ് ആക്രമണ സമയത്ത് മദ്യലഹരിയിൽ ആയിരുന്നുവെന്നും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home