print edition ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പത്തൊമ്പതുകാരി ആൻഡ്രീവയ്‌ക്ക്; ഹുറേ..... ആൻഡ്രീവ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യനുള്ള ട്രോഫിയുമായി റഷ്യയുടെ മിറ ആൻഡ്രീവ
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കൗമാര വിസ്‌മയം. പത്തൊന്പതുകാരി മിറ ആൻഡ്രീവ വനിതാ സിംഗിൾസ് കിരീടം ചൂടി. രണ്ട് നവാഗതരുടെ പോരിൽ പോളണ്ടുകാരി മായ ക്വാലിൻസ്‌കയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കിരീടം (6–3, 6–2). എട്ടാം സീഡായ റഷ്യക്കാരി മോണിക്ക സെലസിനുശേഷം ഫ്രഞ്ച് ഓപ്പൺ ചാന്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. സെലെസ് 1992ൽ ജേതാവാകുന്പോൾ 18 വയസായിരുന്നു പ്രായം.
യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ക്വാലിൻസ്‌കയ്‌ക്ക് ഫൈനലിൽ ആൻഡ്രീവയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഒരു മണിക്കൂർ 22 മിനിറ്റിൽ കളി അവസാനിച്ചു. മുൻ വിംബിൾ ചാന്പ്യൻ കൊഞ്ചിത മാർടിനെസാണ് ആൻഡ്രീവയുടെ പരിശീലക.
ലോക 114–ാം റാങ്കുകാരിയായ ക്വാലിൻസ്‌കയ്‌ക്കെതിരെ തുടക്കത്തിൽ ആൻഡ്രീവ അൽപ്പം സമ്മർദത്തിലായി. എന്നാൽ താളംകണ്ടെത്തിയതോടെ റഷ്യക്കാരി തകർപ്പൻ സെർവുകളുമായി കുതിച്ചു. അവസാനം മിന്നുന്നൊരു ബാക്ക്‌ഹാൻഡ് വിന്നറിലൂടെ ചരിത്രംകുറിച്ചു.
2023ലായിരുന്നു ആൻഡ്രീവയുടെ മിന്നലാട്ടം കണ്ടത്. ആ വർഷം മാഡ്രിഡ് ഓപ്പൺ പ്രീ ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരി അരീന സബലേങ്കയോട് തോറ്റെങ്കിലും റഷ്യക്കാരിയുടെ ധൈര്യവും പ്രതിഭയും ലോകം കണ്ടു.
സൈബീരിയയിൽ ജനിച്ച ആൻഡ്രീവ ഫ്രാൻസിലാണ് പരിശീലനം നടത്തുന്നത്. കൊഞ്ചിതയുടെ കീഴിൽ പ്രകടനം മെച്ചപ്പെടുത്തി. കഴിഞ്ഞ വർഷം ദുബായ് ഓപ്പണും ഇന്ത്യൻ വെൽസും ജയിച്ചതോടെ അഞ്ചാം റാങ്കിലേക്ക് മുന്നേറി. പാരിസിൽ ഫ്രഞ്ച് ഓപ്പണിലൂടെ ആദ്യ ഗ്രാൻഡ്സ്ലാമും സ്വന്തമാക്കി.
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് രണ്ടാം സീഡ് ജർമനിയുടെ അലെക്‌സാണ്ടർ സ്വരേവ് ആദ്യ ഗ്രാൻഡ് സ്ലാം കിരീട കൊബൊല്ലിയെ നേരിടും.










0 comments