ad
Deshabhimani

print edition മോദി സർക്കാരിനെതിരെ 'പാറ്റ'കൾ; പ്രധാന രാജിവയ്‌ക്കൂ

CJP.jpg

കോക്രോച്ച്‌ ജനതാ പാർടി (സിജെപി) ആഹ്വാനപ്രകാരം ഡൽഹി ജന്തർ മന്തറിൽ ശനിയാഴ്‌ച നടന്ന പ്രതിഷേധം ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Jun 07, 2026, 01:51 AM | 1 min read

ന്യൂഡൽഹി: മോദി സർക്കാരിനെതിരായ യുവജനരോഷത്തിന്‌ സാക്ഷിയായി രാജ്യ തലസ്ഥാനം. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ച‍യ്ക്കും സിബിഎസ്‌ഇ ക്രമക്കേടിനും കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) യുടെ ആഹ്വാനപ്രകാരം ഡൽഹി ജന്തർ മന്തറിൽ ശനിയാഴ്‌ച ‘പാറ്റ’കൾ ഒത്തുചേർന്നപ്പോൾ അലയടിച്ചത്‌ രാജ്യത്തിന്റെ പ്രതിഷേധം.


എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷവിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നു. സമരത്തെ അലങ്കോലപ്പെടുത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ അതിജീവിച്ച്‌ ചുട്ടുപൊള്ളുന്ന ചൂടിലും ആയിരങ്ങൾ പ്രതിഷേധത്തിനെത്തി.


ശനി രാവിലെ 7.35ഓടെ യുഎസിൽനിന്നും ഡൽഹിയിൽ വിമാനമിറങ്ങിയ സിജെപി സ്ഥാപകൻ അഭിജീത്ത്‌ ദിപ്‌കെയെ വൻ പൊലീസ്‌ സന്നാഹം വളഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ചയ്ക്കൊടുവിൽ പ്രതിഷേധത്തിന്‌ അനുമതി നൽകി. പകൽ 11ന്‌ അഭിജീത്ത്‌ ജന്തർ മന്തറിലെത്തി.


പുസ്‌തകങ്ങളും ദേശീയപതാകയും പൂക്കളുമായി യുവാക്കളും പ്രായമായവരും ഉൾപ്പെടെയുള്ളവർ അണിചേർന്നു. കുടുംബവുമൊന്നിച്ച്‌ എത്തിയവരുമുണ്ടായി. ചെഗുവേരയുടെ ടീഷർട്ട്‌ ധരിച്ചും പാറ്റകളുടെ മുഖംമൂടി അണിഞ്ഞുമെല്ലാം ആളുകളെത്തി.


അംബേദ്‌കറിന്റെയും ഭഗത്‌സിങിന്റെയും ചിത്രങ്ങളും ഉയർന്നു. ഭരണഘടനയും ഇന്ത്യൻ പതാകയുമേന്തി മുദ്രാവാക്യം മുഴക്കി. നീറ്റ്‌ ചോദ്യചോർച്ചയെത്തുടർന്ന്‌ ആത്മഹത്യചെയ്ത വിദ്യാർഥികൾക്ക്‌ അനുശോചനമറിയിച്ച്‌ മൊബൈൽഫോണിന്റെ ഫ്ലാഷ്‌ലൈറ്റുകൾ തെളിച്ചു.

പ്രതിഷേധത്തെ ഇകഴ്‌ത്തിയ കോർപറേറ്റ്‌ മാധ്യമങ്ങളെ സമരവേദിയിൽനിന്ന്‌ കൂവിവിളിച്ച്‌ ഇറക്കിവിട്ടു.


പ്രതിഷേധം നേരിടാൻ കേന്ദ്ര സേനയുൾപ്പെടെ വൻ സന്നാഹത്തെയാണ്‌ സർക്കാർ വിന്യസിച്ചത്‌. മെട്രോ സ്‌റ്റേഷനുകളിലുൾപ്പെടെ പലയിടത്തും നിയന്ത്രണവുമേർപ്പെടുത്തിയിരുന്നു. ബജ് -രംഗ ദൾ അടക്കമുള്ള സംഘപരിവാറുകാർ ഭീഷണികളുയർത്തിയും ആർഎസ്‌എസ്‌ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും സമരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.


പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്ക്‌, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളായ കെ ഗോപിക ബാബു(എസ്‌എഫ്‌ഐ), അതിഥി മിശ്ര(ഐസ), തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിനെത്തിയ സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌ അംഗം ആനി രാജയെ ബജ്രംഗ ദള്ളുകാർ കെെയേറ്റം ചെയ്‌തു. പ്രതിഷേധം വൈകിട്ട്‌ സമാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home