ad
Deshabhimani

മാലിന്യത്തിനെതിരെ മാരത്തൺ

മാരത്തൺ നെടുമങ്ങാട് നഗരസഭാ അധ്യക്ഷൻ ആർ ജയദേവൻ ഫ്ലാഗ് ഓഫ്  ചെയ്യുന്നു

മാരത്തൺ നെടുമങ്ങാട് നഗരസഭാ അധ്യക്ഷൻ ആർ ജയദേവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 02:59 AM | 1 min read

നെടുമങ്ങാട്

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തിനെതിരെ ഒരു ചുവട്' എന്ന സന്ദേശത്തിൽ നഗരസഭ മാരത്തൺ സംഘടിപ്പിച്ചു. ചെയർപേഴ്സൺ ആർ ജയദേവൻ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന യോഗത്തിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ് എസ് ബിജു അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലക്ഷ്‌മി സുരാജ്, സബീന ബീവി, ലിസി വിജയൻ, ടി അർജുനൻ, ആർ മധു, എസ് ബിന്ദു, കുമാർ എന്നിവർ സംസാരിച്ചു. മാർക്കറ്റ് ജങ്‌ഷനിലെ പൊന്നറ പാർക്കിൽ സമാപിച്ച മാരത്തണിൽ ജനപ്രതിനികൾ, ഹരിതകർമസേന, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home