ad
Deshabhimani

അഭിമന്യു രക്തസാക്ഷിത്വദിനാചരണം: സംഘാടകസമിതിയായി ​

 organizing committee

അഭിമന്യു രക്തസാക്ഷി അനുസ്മരണം സംഘാടകസമിതി രൂപീകരണയോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 03:28 AM | 1 min read

കൊച്ചി


ജൂലൈ രണ്ടിന്‌ അഭിമന്യുവിന്റെ എട്ടാമത്‌ രക്തസാക്ഷിത്വ ദിനാചരണത്തിന്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.


എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ രതു കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആശിസ് എസ് ആനന്ദ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.


സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറി അമൽ സോഹൻ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്മില ഷാൻ, ഋതിഷ ഋതു, മെബിൻ ജോസ്, എറണാകുളം ഏരിയ സെക്രട്ടറി നാസിർ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: സി ബി ദേവദർശനൻ (ചെയർമാൻ), ആശിഷ് എസ് ആനന്ദ് (കൺവീനർ), പി ആർ റെനീഷ് (ട്രഷറർ-).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home