ഇന്ധനവിലവര്‍ധന
സിഐടിയു പ്രതിഷേധം നാളെ

കൊച്ചി
പെട്രോള്‍–-ഡീസല്‍–-പാചകവാതക വിലവര്‍ധനയിൽ തിങ്കളാഴ്ച ജില്ലയിൽ 16 കേന്ദ്രങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കും. തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസ്‌മാര്‍ച്ചും ധര്‍ണയും അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ ഗോപിനാഥും ഇടപ്പള്ളി പോസ്റ്റ്ഓഫീസിനുമുന്നിലെ പ്രതിഷേധം അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജനും ഉദ്ഘാടനംചെയ്യും.
പള്ളിക്കരയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ആര്‍ മുരളീധരനും എറണാകുളം കച്ചേരിപ്പടിയില്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസും ആലങ്ങാട് കോട്ടപ്പുറം ജങ്‌ഷനില്‍ ട്രഷറര്‍ സി കെ പരീതും ഉദ്ഘാടനംചെയ്യും.
കണ്ണമാലി പോസ്റ്റ്ഓഫീസ് മാര്‍ച്ച് സി ഡി നന്ദകുമാറും തോപ്പുംപടിയിലെ പ്രതിഷേധം കെ എസ് അരുണ്‍കുമാറും പറവൂര്‍ ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ച് ടി ആര്‍ ബോസും ഉദ്ഘാടനംചെയ്യും. കരിയാട് പോസ്റ്റ്ഓഫീസ് മാര്‍ച്ച് എം ബി സ്യമന്തഭദ്രൻ, ചെറായിയിൽ കെ എ അലി അക്ബർ, അങ്കമാലിയില്‍ എ ജി ഉദയകുമാർ, അല്ലപ്ര പോസ്റ്റ്ഓഫീസിനുമുന്നിൽ എം ജി അജി, മൂവാറ്റുപുഴ മാര്‍ക്കറ്റ് പോസ്റ്റ്ഓഫീസ് മാര്‍ച്ച് എം പി ഉദയൻ, കൂത്താട്ടുകുളത്ത് പി എസ് മോഹനൻ, പോത്താനിക്കാട് പോസ്റ്റ്ഓഫീസിനുമുന്നിൽ ഷാജി മുഹമ്മദ്, കോതമംഗലം പോസ്റ്റ്ഓഫീസിനുമുന്നിൽ കെ എ ജോയി എന്നിവർ ഉദ്ഘാടനം ചെയ്യും.









0 comments