'കൊൽക്കത്ത ഡെർബി'യിൽ ഡ്യുറൻഡ് കപ്പ് തൂക്കി ഇൗസ്റ്റ് ബംഗാൾ; മോഹൻ ബഗനെ ഗോളിൽ മുക്കി

കൊൽക്കത്ത: ചിരവൈരികളായ മോഹൻ ബഗനെ ഗോളിൽ മുക്കി, ഡ്യുറൻഡ് കപ്പ് ഫുട്‌ബോൾ കിരീടം ചൂടി ഇൗസ്റ്റ് ബംഗാൾ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജയം. 22 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാൾ കിരീടം നേടുന്നത്. 17 കിരീടവുമായി മോഹൻ ബാഗാന്റെ റെക്കോർഡിനൊപ്പമെത്താൻ ടീമിനായി. ഹാട്രിക്ക് നേടിയ എഡ്‌മണ്ട് ലാൽറിൻഡികയാണ് അനായാസ വിജയം ഈസ്റ്റ് ബംഗാളിന് സമ്മാനിച്ചത്.
കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് ഗോളും പിറന്നത് ആദ്യ പകുതിയിലാണ്. കളിയുടെ പത്താം മിനിറ്റിൽ ബിപിൻ സിങ്ങാണ് ഗോളടിച്ച് തുടങ്ങിയത്. പിന്നാലെ 12, 22, 44 മിനിറ്റുകളിലായി എഡ്‌മണ്ട് ലാൽറിൻഡിക ഈസ്റ്റ് ബംഗാളിനായി വലകുലുക്കി. 33-ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ബഗാന്റെ ആശ്വസഗോൾ നേടിയത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ബഗാൻ 1–0ന് ജയിച്ചിരുന്നു.









0 comments