ad
Deshabhimani

വിഴിഞ്ഞത്ത്‌ നിന്ന്‌ ആദ്യം കയറ്റി അയച്ചത്‌ ഇഢലിയും സാമ്പാറുമെന്നത്‌ സതീശന്റെ പതിവ്‌ തള്ള്‌

vizhinjam
വെബ് ഡെസ്ക്

Published on Aug 23, 2026, 08:01 PM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ നിന്ന്‌ ആദ്യം അയച്ച കണ്ടെയ്‌നറുകളിൽ ഇഢലിയും സാമ്പാറുമായിരുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്കുകൾ ശുദ്ധ തള്ളായിരുന്നുവെന്ന്‌ തെളിഞ്ഞു. വിഴിഞ്ഞം തുറമുഖത്തു നിന്ന്‌ കണ്ടെയ്നറുകൾ പുറത്തേക്ക്‌ അയയ്‌ക്കുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിടുവായത്തം.


ആദ്യം അയച്ച കണ്ടെയ്‌നറുകളിൽ ഇഢലിയോ സാമ്പാറോ ഇല്ലായിരുന്നു. ഏത്തക്കായയും ചക്കയും കൊണ്ടുണ്ടാക്കിയ വിഭവങ്ങളും ഭ‍ൗമസൂചിക പട്ടികയിൽ ഇടംപിടിച്ച മറയൂർ ശർക്കരയുമായിരുന്നു ഇ‍ൗ കണ്ടെയ്‌നറുകളിൽ പ്രധാനമായും ഉണ്ടായിരുന്നത്‌. സംസ്‌കരിച്ച ഭക്ഷ്യവിഭവങ്ങളുടെ കയറ്റുമതി രംഗത്തെ പ്രമുഖരായ നിലമേൽ ഫുഡ്‌സിന്റേതായിരുന്നു ഇ‍ൗ വിഭവങ്ങൾ. സ്‌പെയിനിലെ പ്രധാന നഗരമായ വലൻസിയയിലേക്കാണ്‌ കേരളത്തിന്റെ തനതു വിഭവങ്ങൾ കൊണ്ടുപോയത്‌.


മെഡിറ്ററേനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലാണ്‌ ആദ്യ കണ്ടെയ്‌നറുകളുമായി യാത്രതിരിച്ചത്‌. അവിടേക്ക്‌ സാധാരണ ഇഢലിയും സാമ്പാറുമൊന്നും അയയ്‌ക്കാറില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വായിൽതോന്നുന്നത്‌ പറയുന്നത്‌ വി ഡി സതീശന്റെ പതിവാണ്‌. അധികാരമേറ്റ്‌ മൂന്ന്‌ മാസത്തിനകം ഇത്തരം നിരവധി ഇല്ലാക്കഥകൾ ആ നാക്കിൽനിന്ന്‌ പുറത്തുവന്നത്‌ കേരളം കണ്ടതാണ്‌. എന്നാൽ, വളരെ പ്രധാനപ്പെട്ട ഒരു വേദിയിലും ഇത്തരത്തിൽ പതിവ്‌ തള്ള്‌ നടത്തിയത്‌ വലിയ നാണക്കേടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home