കേന്ദ്രം വാക്കുപാലിച്ചില്ല; വീണ്ടും സമരത്തിനൊരുങ്ങി സിജെപി

ക്രോക്രോച്ച് ജനതാ പാർടി ഡൽഹി ജന്തർമന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന് | ഫോട്ടോ: പി വി സുജിത് (ഫയൽ)
ന്യൂഡൽഹി: ജന്തർമന്തറിലെ യുവജനപ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർടി (സിജെപി). കേന്ദ്രത്തിന്റെ വഞ്ചനയ്ക്കെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നതിനായി സിജെപി തിങ്കളാഴ്ച ദേശീയ വർകിങ് കമ്മിറ്റി യോഗം ചേരും. യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
കേന്ദ്രം വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവാക്കളോടുള്ള വഞ്ചനയാണെന്ന് സിജെപി ചൂണ്ടിക്കാട്ടുന്നു. ജൂലൈ 25ന് സമരം പിൻവലിപ്പിച്ചതിന് ശേഷം കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം നൽകിയില്ല.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയോടൊപ്പം പ്രതിഷേധക്കാർക്ക് നേരെയെടുത്ത കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുക എന്നീ ആവശ്യങ്ങളും സമരം അവസാനിപ്പിക്കുമ്പോൾ കേന്ദ്രം അംഗീകരിച്ചിരുന്നു. ഒരുതലമുറയെ മുഴുവൻ അപമാനിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും സിജെപി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments