ad
Deshabhimani

​‘പഴക്കൂട' ക്യാമ്പയിന് തുടക്കമായി

കർഷക സംഘം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ ‘പഴക്കൂട' ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ 
ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 07, 2026, 04:05 AM | 1 min read

പേരൂർക്കട

കർഷക സംഘം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ ‘പഴക്കൂട' ക്യാമ്പയിന്‌ തുടക്കമായി. വട്ടപ്പാറ വില്ലേജിൽ കാരമൂട് ആരോഗ്യ ഉപകേന്ദ്രത്തിൽ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഏരിയയിലെ എട്ട്‌ വില്ലേജ് കേന്ദ്രത്തിലും ഉദ്ഘാടനം നടന്നു. ‘ഫലസമൃദ്ധമാകട്ടെ ഓരോ വീടും' എന്ന ലക്ഷ്യത്തോടെ തുടർ ദിവസങ്ങളിൽ 136 യൂണിറ്റിലെയും വീടുകൾ സന്ദർശിച്ച് താൽപ്പര്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പഴവർഗച്ചെടികൾ നൽകും. കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ എസ് വി പത്മകുമാർ, ടി സുനിൽ കുമാർ, എം എ റഹിം, ആർ അജിത്ത്, എസ് ബാലചന്ദ്രൻ, അശ്വതി സുനിൽ, പ്രശാന്ത്ഗിരി, ആർ കോലപ്പപിള്ള തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home