ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
സംഘാടകസമിതി ഓഫീസ് തുറന്നു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പറവൂരിൽ ജൂലൈ നാലുമുതൽ ഏഴുവരെ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി ഓഫീസ് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി കൺവീനർ സി ബി ആദർശ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിഥിൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫെബിൻ മൂസ, എം രാഹുൽ, ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ്‌കുമാർ, ട്രഷറർ അഖിൽ ബാവച്ചൻ, ടി ആർ ബോസ്, പി പി അജിത്ത്കുമാർ, കെ എസ് സനീഷ് എന്നിവർ സംസാരിച്ചു. പഴയ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ: 9567813365.









0 comments