കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ഥാർ ജീപ്പ് കത്തി നശിച്ചു

സൗത്ത് കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ഥാർ ജീപ്പിന് തീപിടിച്ചപ്പോൾ
കളമശേരി
സൗത്ത് കളമശേരിയിൽ ഓടിക്കാണ്ടിരുന്ന ഥാർ ജീപ്പ് കത്തി നശിച്ചു. കോഴിക്കോട് ദേശീയപാത അതോറിറ്റിയിൽ കൺസ്ട്രക്ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന യുപി സ്വദേശി പ്രശാന്തും കുടുംബവും സഞ്ചരിച്ച ജീപ്പാണ് മേൽപാലത്തിന് സമീപം ശനി വൈകിട്ട് ആറോടെ കത്തി നശിച്ചത്. വൈദ്യുത പോസ്റ്റിലെ ഇന്റർനെറ്റ് കേബിളുകൾ കത്തിനശിച്ചു. തൊട്ടടുത്ത പഴക്കടയിലേക്ക് തീ പടർന്ന് നാശനഷ്ടമുണ്ടായി.
കൊച്ചിയിൽ വന്ന് തിരിച്ചു പോകുകയായിരുന്നു പ്രശാന്തിന്റെ ഭാര്യയും മകനുമടങ്ങുന്ന കുടുംബം. വാഹനത്തിൽ കരിഞ്ഞമണമുയർന്നപ്പോൾ വശത്തേക്ക് ഒതുക്കി. എല്ലാവരും പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നു. ഡീസൽ ടാങ്ക് പൊട്ടി റോഡിലേക്കും തീ പടർന്നു. ഏലൂരിൽനിന്ന് അഗ്നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള യുപി രജിസ്ട്രേഷൻ മഹീന്ദ്ര ഥാർ ആണ് കത്തി നശിച്ചത്. ഇതോടെ പഴയ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. കളമശേരി പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.










0 comments