ad
Deshabhimani

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് 
മുകളിൽ മരം വീണു

കിടാരക്കുഴിയിൽ വാഹനത്തിന് മുകളിൽ വീണ മരം അഗ്നിശമന സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു

കിടാരക്കുഴിയിൽ വാഹനത്തിന് മുകളിൽ വീണ മരം അഗ്നിശമന സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 03:23 AM | 1 min read

കോവളം

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ കൂറ്റൻ മരം വീണു. വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളി പകൽ മൂന്നിന്‌ വിഴിഞ്ഞം ഉച്ചക്കടറോഡിൽ കിടാരക്കുഴിക്ക് സമീപമാണ് അപകടം. കിടാരക്കുഴി സ്വദേശി അഭിലാഷും കുടുംബവും സഞ്ചരിച്ച മാരുതി ഇഗ്നീസ് വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഉടൻതന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കുകളില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാറിന് തൊട്ട് മുന്നിൽ പോയ ഇരുചക്ര വാഹനം അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടത്.​ വിഴിഞ്ഞം ഫയർസ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി മരം മുറിച്ചുനീക്കി വാഹനം പുറത്തെടുത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഓഫീസർമാരായ ശിവൻ, അനീഷ്, ബിജു, സന്തോഷ് കുമാർ, സാജൻ, രഹിൽ, ശ്യാംധരൻ, അരുൺ മോഹൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home