എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ

കിളിമാനൂർ
ഓപ്പറേഷൻ തൂഫാനിൽ കല്ലമ്പലത്ത് നടന്ന പരിശോധനയിൽ 4.79 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. വർക്കല നടയറക്കോണത്തു വീട്ടിൽ നിയാസ്, നടയറ കുന്നിൽ പുത്തൻ വീട്ടിൽ ആഷിക്, ചെറുന്നിയൂർ തെറ്റിക്കുളം ചരുവിള വീട്ടിൽ സേതു, ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. കാറിൽ സഞ്ചരിച്ച ലഹരികടത്ത് സംഘത്തെ വെള്ളി രാത്രി 9.15ന് കല്ലമ്പലം–- വർക്കല റോഡിൽവച്ചാണ് ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസും ചേർന്ന് പിടികൂടിയത്. ബൈ ക്കിൽ പിന്തുടർന്ന് എത്തിയ ഉദ്യോഗസ്ഥരെ പ്രതികൾ കാറിടിപ്പിച്ചിടാനും ശ്രമിച്ചു. കാറിൽനിന്നിറങ്ങിയോടിയ രണ്ടു പേരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.










0 comments