പ്രവേശനോത്സവ റീൽസ്
ഒന്നാംസ്ഥാനം തമ്പകച്ചുവട് സ്‌കൂളിന്

ഒന്നാംസ്ഥാനം നേടിയ തമ്പകച്ചുവട് ഗവ. യു പി സ്‌കൂളിന്റെ റീൽസിൽനിന്ന്
മണ്ണഞ്ചേരി
സമഗ്ര ശിക്ഷാ കേരള പ്രവേശനോത്‌സവത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച റീൽസ് നിർമാണമത്സരത്തിൽ തമ്പകച്ചുവട് ഗവ. യു പി സ്‌കൂൾ ഒന്നാംസ്ഥാനം നേടി. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബജീവിതവും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന ദൃശ്യാവിഷ്കാരമാണ് ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. അധ്യാപിക ടി എ സജിനമോൾ ആണ് റീൽ തയ്യാറാക്കിയത്. കോ–ഓർഡിനേഷൻ, സെറ്റിങ്, സ്ക്രിപ്റ്റ്, വീഡിയോ എഡിറ്റിങ് എന്നിവയെല്ലാം നിർവഹിച്ചതും സജിന മോളായിരുന്നു. പ്രഥമാധ്യാപികയായിരുന്ന എം ഉഷാകുമാരി, സ്‌റ്റാഫ് സെക്രട്ടറി വി ആർ ബിന്ദു, അധ്യാപിക ആർ വിദ്യ എന്നിവർ റീൽ നിർമിക്കാൻ ആവശ്യമായ പിന്തുണ നൽകി. ചെങ്ങന്നൂർ എരമല്ലിക്കര ഹിന്ദു യു പി സ്കൂൾ രണ്ടാം സ്ഥാനവും ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച് എസ് മൂന്നാം സ്ഥാനവും നേടി.










0 comments