ad
Deshabhimani

കെഎസ്‌കെടിയു ജനകീയസമരത്തിന്‌

നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത് ഭൂമാഫിയയെ സഹായിക്കാൻ

കെഎസ്‌കെടിയു ജില്ലാകൺവെൻഷൻ ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് 
ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്യുന്നു

കെഎസ്‌കെടിയു ജില്ലാകൺവെൻഷൻ ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് 
ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 02:50 AM | 1 min read

ആലപ്പുഴ

നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ യുഡിഎഫ് സർക്കാർ നീക്കം റിയൽ എസ്റ്റേറ്റ് ഭൂമാഫിയ സംഘങ്ങളെ സഹായിക്കാനാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌കെടിയു ജില്ലാ കൺവൻഷൻ മുന്നറിയിപ്പ് നൽകി. നെൽവയലുകളും നീർത്തടങ്ങളും സംരക്ഷിക്കാൻ 1980 മുതൽ കർഷക തൊഴിലാളി പ്രസ്ഥാനം ശക്തമായ സമരങ്ങളാണ് നിരന്തരം നടത്തിവരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് 2008-ൽ വി എസ് സർക്കാർ നെൽവയൽ നീർത്തട സംരക്ഷണ നിയമം പാസാക്കിയത്‌. അവശേഷിക്കുന്ന നെൽവയലുകളും നീർത്തടങ്ങളും ഒരു പരിധിവരെ സംരക്ഷിക്കാനായത് ഇതിലൂടെയാണ്. യുഡിഎഫ് അധികാരത്തിലെത്തിയതോടെ റിസോർട്ട് റിയൽ എസ്റ്റേറ്റ് മാഫിയകൾ സജീവമായി. നെൽവയലുകളും നീർത്തടങ്ങളും അനധികൃതമായി നികത്തുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് കൺവൻഷൻ മുന്നറിയിപ്പ് നൽകി. ക്ഷേമ പെൻഷൻ വീട്ടുകളിൽ എത്തിച്ചു നൽകുന്നത് നിർത്താനുള്ള നീക്കം പാവങ്ങളോട്‌ വെല്ലുവിളിയാണ്. ഇത് പെൻഷൻ അട്ടിമറിക്കാനും പരിമിതപ്പെടുത്താനുമുള്ള ഗൂഢനീക്കമാണ്. ഇതിനെതിരെ ജനകീയസമരം ആരംഭിക്കാനും കൺവൻഷൻ തീരുമാനിച്ചു ആലപ്പുഴ പി കൃഷ്ണപിള്ള സ്മാരക ഹാളിൽ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ രാഘവൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ജില്ലാ സെക്രട്ടറി എം സത്യപാലൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഷാജു, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി രഘുനാഥ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home