ഫോർട്ട്കൊച്ചിയിൽ ചീനവലയിൽ ബോട്ട് ഇടിച്ച് വൻനാശം

ഫോർട്ട്കൊച്ചിയിൽ ചീനവലയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചപ്പോൾ
മട്ടാഞ്ചേരി
ഫോർട്ട്കൊച്ചിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചീനവലയിൽ മത്സ്യബന്ധനബോട്ട് ഇടിച്ച് വൻനാശം. "നിവേദ്ധി’ എന്ന ബോട്ടാണ് ബാങ്ക് വലയിൽ ഇടിച്ചതെന്നാണ് വിവരം.
അപകടത്തിൽ ചീനവലയുടെ പ്രധാന ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും പൂർണമായി തകർന്നു. തുടർന്ന് വലയുടെ പ്രവർത്തനം നിലച്ചു.
അപകടസമയത്ത് തൊഴിലാളികൾ സമീപത്തുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. വലയുടെ നാശനഷ്ടംമൂലം ഉടമയ്ക്കും തൊഴിലാളികൾക്കും വലിയ സാമ്പത്തികനഷ്ടമുണ്ടായതായി ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവത്തിൽ നഷ്ടപരിഹാരം നൽകാനും അപകടസാഹചര്യം പരിശോധിക്കാനുമായി അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.










0 comments