ad
Deshabhimani

സിപിഐ എം പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു

ചളിക്കവട്ടത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം

drinking water

ചക്കരപ്പറമ്പ്–ചളിക്കവട്ടം പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 03:43 AM | 1 min read

കൊച്ചി


ചക്കരപ്പറമ്പ്–ചളിക്കവട്ടം പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ എംഎൽഎയും കൗൺസിലറും നീതിപാലിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം ചളിക്കവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു.


സിപിഐ എം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ. എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി കെ മിറാജ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി കെ പ്രകാശൻ, കെ ബി ഹർഷൽ, പി പി ജിജി, സി ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.


പ്രദേശത്തെ കുടിവെള്ളപ്രതിസന്ധിക്ക് അടിയന്തരപരിഹാരം കാണണമെന്നും ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികളും അധികൃതരും ആവശ്യമായ ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home