മീനച്ചിലാറിൻ കൈവഴികളിൽ ചാകര

കട്ടച്ചിറയിൽ റോഡരികിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന വിഷരഹിത നാടൻ മീനുകൾ
കിടങ്ങൂര്‍
കനത്ത മഴയിൽ മീനച്ചിലാറ്റില്‍നിന്ന് ചെറുതോടുകളിലേക്കും പാടങ്ങളിലേക്കും വെള്ളം കയറിപ്പോള്‍ മീനുകളുടെ ചാകര. കിടങ്ങൂര്‍ കട്ടച്ചിറ തോട്ടിലും സമീപ പാടങ്ങളില്‍ നിന്നുമാണ് കൂടുതൽ മീനുകളെ ലഭിക്കുന്നത്. പുല്ലനും വാളയും മഞ്ഞക്കൂരിയുമാണ് കൂടുതലായി ലഭിക്കുന്നതെന്ന് മീന്‍ പിടിത്തക്കാര്‍ പറയുന്നു. കൂടാതെ ആറ്റുവരാല്‍, ആഫ്രിക്കന്‍ മുഷി, കാരി, അറിഞ്ഞില്‍, പള്ളത്തി, ചില്ലാന്‍കൂരി, കട്‌ല, വാകവരാല്‍ തുടങ്ങിയ മീനുകളും വിൽപ്പനയ്‌ക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മീനുകള്‍ കൂടുതലുണ്ട്. വിഷരഹിത മ ത്സ്യമായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കട്ടച്ചിറയില്‍ വcഴിയോരത്താണ് മീന്‍ വിൽപ്പന. ഹൈവേ റോഡ് സൈഡ് ആയതിനാല്‍ നല്ല തിരക്കാണ്. നാടന്‍ മീന്‍ വാങ്ങാനായി ദുരെ ദിക്കില്‍ നിന്നുപോലും ഇവിടെ വാഹനത്തില്‍ ആളുകള്‍ എത്തുന്നുണ്ട്. 100മുതല്‍ 500 രൂപ വരെ വിലയുണ്ട്. പൊതു വിപണിയെ നോക്കുമ്പോള്‍ മീന്‍ വില കുറവാണെന്ന് വാങ്ങുന്നവര്‍ പറയുന്നു. വീശുവല ഉപയോഗിച്ചും മീന്‍ കൂടയിട്ടും ചൂണ്ടയിട്ടുമാണ് മീനുകളെ പിടിക്കുന്നത്. ചെറുമീനുകള്‍ വളരെ കുറവാണ്. വിൽപ്പന തുടങ്ങിയിട്ട് രണ്ടുദിവമായി. കാലാവസ്ഥ അനുകൂലമായാല്‍ പത്തുദിവസം കൂടി മീനുകളെ ലഭിക്കുമെന്ന് മീന്‍ പിടിത്തക്കാര്‍ പറയുന്നു.









0 comments