അമ്മയുടെ അധ്വാനത്തിന്റെ രുചിയാണ് അഷ്‌നയുടെ ഒന്നാം റാങ്കിന്

മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് നേടിയ അഷ്‌നയെ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് അനുമോദിക്കുന്നു
മാരാരിക്കുളം
ജീവിത പ്രാരബ്-ധങ്ങളെ അതിജീവിച്ച് മൈക്രോബയോളജിയിൽ അഷ്‌ന നേടിയ ഒന്നാം റാങ്കിന് തിളക്കമേറെ. ആലുവ എംഇഎസ് കോളേജിൽനിന്നാണ് ആഷ്ന മിന്നും നേട്ടം സ്വന്തമാക്കിയത്. തുമ്പോളി വികസനം പ്രദേശത്തെ ചെട്ടുവേലിക്കകം സ്വദേശിനിയായ ആഷ്ന നിലവിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാടക വീട്ടിലാണ് താമസം. പാചക സഹായിയായി ജോലിനോക്കുന്ന ലെറ്റീഷയുടെ മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് അഷ്‌ന. ലെറ്റീഷയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സഹോദരി ഐശ്വര്യ പ്ലസ് ടു പഠനം പൂർത്തിയാക്കി ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുന്നു. ഇളയ സഹോദരി സാൻനിയ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദമെടുക്കാനും തുടർന്ന് ഗവേഷക രംഗത്തേക്ക് കടക്കാനുമാന് അഷ്നയുടെ ആഗ്രഹം. എന്നാൽ തുടർ വിദ്യാഭ്യാസത്തിന് വലിയ ബുദ്ധിമുട്ടുണ്ട് ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് വീട്ടിലെത്തി അഷ്‌നയെ അനുമോദിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി സംഗീത, പഞ്ചായത്ത് അംഗം ശൈലജ, പൊതുപ്രവർത്തകൻ സതീഷ് മാമൂടൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.










0 comments