ad
Deshabhimani

പരിസ്ഥിതി ദിനാഘോഷം

മുഹമ്മ പഞ്ചായത്ത്‌തല പരിസ്ഥിതി ദിനാഘോഷം പ്രസിഡന്റ് അരുൺ മോഹൻ  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 07, 2026, 02:46 AM | 1 min read

മുഹമ്മ

മുഹമ്മ പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷം എ ബി വിലാസം സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരുൺ മോഹൻ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയായി. കൃഷി ഓഫീസർ പി എം കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ​ഗുരുപുരം ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കൃഷി ഓഫീസർ സുചിത്ര ബി ഷേണായ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്‌തു. സ്കൂൾ ചാപ്ളിൻ ബി ടി ജയിംസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ജോസഫ് മാർട്ടിൻ ചെറിയാൻ, വൈസ് പ്രിൻസിപ്പൽ സുധാദേവി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷന്റെ നേതൃത്വത്തിൽ പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് വൃക്ഷത്തൈ നൽകി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് ഉദ്‌ഘാടനംചെയ്തു. പഞ്ചായത്തംഗം മനോജ് അധ്യക്ഷനായി. പ്രഥമാധ്യാപിക മെർലിൻ സ്വപ്ന, ബ്ലോക്ക് പഞ്ചായത്തംഗം സൈമൺ ജോൺകുട്ടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home