സ്‌കൂളുകളിൽ പോഷകത്തോട്ടം ഉദ്ഘാടനം

പാലമേൽ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും "വിദ്യാലയങ്ങളിൽ പോഷകാഹാരതോട്ടം’പദ്ധതിയും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
പാലമേൽ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും "വിദ്യാലയങ്ങളിൽ പോഷകാഹാരതോട്ടം’പദ്ധതിയും തുടങ്ങി. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ അധ്യക്ഷയായി. കൃഷി ഓഫീസർ ടി ആർ ഭാഗ്യലക്ഷ്മി പച്ചക്കറി തൈകൾ നട്ടു. സ്കൂളിലെ "സ്നേഹത്തണൽ" പദ്ധതിയുടെ ഉദ്ഘാടനവും എംഎൽഎ നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി സുമാറാണി, ചാരുംമൂട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി രാജശ്രീ, പ്രധാനാധ്യാപിക കെ അമ്പിളി, കെ ജി ധർമപാലൻ, സ്ഥിരംസമിതി അധ്യക്ഷ രാധിക, സൗമ്യ പ്രദീപ്, എസ് നിയാസ്, പ്രസന്ന, അജയകുമാർ മഞ്ജു, ജയശ്രീ തമ്പി, വി ജ്യോതി, ടി ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments