Deshabhimani

ഹൈലോ ഓപ്പൺ; രണ്ടാം കിരീടം സ്വന്തമാക്കി ലക്ഷ്യ സെൻ

lakshya Sen

ലക്ഷ്യ സെൻ| Photo: Getty Images

വെബ് ഡെസ്ക്

Published on Nov 01, 2026, 10:28 PM | 1 min read

സാർബ്രൂക്കൻ : ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ രണ്ടാം കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലക്ഷ്യ കിരീടം ചൂടിയത്. സ്കോർ: 21–17, 21–10. വനിതാ സിംഗിൾസിൽ പി വി സിന്ധുവും കിരീടം നേടിയതോടെ ഇന്ത്യക്ക് ഇരട്ട നേട്ടമായി.


ലക്ഷ്യ സെൻ ആദ്യമായി ഹൈലോ ഓപ്പൺ കിരീടം നേടിയത് 2019ലാണ്. അന്ന് ഫൈനലിൽ ചൈനയുടെ വെങ് ഹോങ്‌യാങിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം


ആദ്യ ഗെയിമിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ 21–17ന് വിജയം നേടിയത്. രണ്ടാം ഗെയിമിൽ കൂടുതൽ ആധിപത്യം പുലർത്തിയ താരം ക്രിസ്റ്റിക്ക് തിരിച്ചുവരവിന് അവസരം നൽകാതെ 21–10ന് മത്സരവും സ്വന്തമാക്കി. ഇതോടെ രണ്ടാം തവണയാണ് ലക്ഷ്യ ഹൈലോ ഓപ്പൺ കിരീടം നേടുന്നത്.


സെമിഫൈനലിൽ ഫ്രാൻസിന്റെ ടോമ ജൂനിയർ പോപ്പോവിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലക്ഷ്യ ഫൈനലിലെത്തിയത്. ക്വാർട്ടറിൽ ഫിൻലൻഡിന്റെ കാലെ കൊളോനെനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലും പരാജയപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home