Deshabhimani

ലാ ലിഗ; റേസിങ് സാന്റാൻഡറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി റയൽ മാഡ്രിഡ്

Real Matrid

ടീം റയൽ മാഡ്രിഡ്| Photo: AP

വെബ് ഡെസ്ക്

Published on Nov 01, 2026, 10:59 PM | 1 min read

മാഡ്രിഡ് : ലാ ലിഗയിൽ റേസിങ് സാന്റാൻഡറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. റേസിങ്ങിന്റെ തട്ടകമായ എൽ സാർഡിനേറോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയാണ് റയൽ വിജയം ഉറപ്പിച്ചത്. കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ്ങാം, യാൻ ഡിയോമാൻഡെ എന്നിവരാണ് റയലിനായി വലകുലുക്കിയത്.


ഒമ്പതാം മിനിറ്റിൽ എംബാപ്പെയെ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി പത്താം മിനിറ്റിൽ താരം ലക്ഷ്യത്തിലെത്തിച്ചു. 21-ാം മിനിറ്റിൽ അർദ ഗുലറിന്റെ പാസിൽ നിന്ന് ബെല്ലിങ്ങാം ലീഡ് രണ്ടാക്കി ഉയർത്തി. 35-ാം മിനിറ്റിൽ കോർണറിനൊടുവിൽ ലഭിച്ച പന്ത് ബോക്സിന് പുറത്തുനിന്ന് തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിച്ച് ഡിയോമാൻഡെ റയലിന്റെ മൂന്നാം ഗോളും നേടി.


രണ്ടാം പകുതിയിലും റയൽ ആക്രമണം തുടർന്നു. 59-ാം മിനിറ്റിൽ എംബാപ്പെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. പിന്നാലെ ബെല്ലിങ്ങാമിന്റെ ശ്രമം റേസിങ് ഗോൾകീപ്പർ തടഞ്ഞു. അവസാന നിമിഷങ്ങളിൽ റേസിങ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും റയലിന്റെ പ്രതിരോധം മറികടക്കാനായില്ല. ഇതോടെ മുഴുവൻ സമയത്തും മൂന്ന് ഗോൾ ലീഡ് നിലനിർത്തി റയൽ വിജയം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home