Deshabhimani

കെ രാമചന്ദ്രൻ അന്തരിച്ചു

K ramachandran

കെ രാമചന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്ക്

Published on Nov 01, 2026, 10:42 PM | 1 min read

പയ്യന്നൂർ : അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റും പയ്യന്നൂർ കോ-ഓപ് സ്റ്റോർ മുൻ സെക്രട്ടറിയുമായ കെ രാമചന്ദ്രൻ നിര്യാതനായി. പയ്യന്നൂരിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.


കേളപ്പൻ സർവീസ് സെന്റർ വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ പയ്യന്നൂർ നോർത്ത് മേഖലാ സമിതി പ്രസിഡന്റ്, മൊറാർജി ഫോറം പ്രസിഡന്റ്, പൊതുവാൾ സമാജം സെക്രട്ടറി, സൈക്കിൾ യൂസേഴ്സ് ഫോറം രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.


മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി. നാരായണൻ പുരസ്കാരം നേടിയിട്ടുണ്ട്. അന്നൂർ സഞ്ജയ കലാകേന്ദ്രത്തിലെ നാടക നടനുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home