Deshabhimani

തൃശൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് വെടിയേറ്റു

Gun

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 01, 2026, 11:01 PM | 1 min read

വരന്തരപ്പിള്ളി : തൃശൂർ വരന്തരപ്പിള്ളി വേലൂപ്പാടത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിലാണ് എയർഗണ്ണിൽനിന്ന്‌ വെടിയേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റത്. വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുൺ (43)നാണ് വെടിയേറ്റത്. ഇയാളുടെ സുഹൃത്ത് വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയൻ (37) കസ്റ്റഡിയിലാണ്.


ഞായർ പകൽ രണ്ടിന് വേലുപ്പാടത്തെ പ്രിയന്റെ വീട്ടിലായിരുന്നു സംഭവം. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ അരുൺ, പ്രിയന്റെ ബൈക്ക് ഓടിക്കാൻ ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ അരുൺ വീട്ടിലെ ഇരുമ്പ് വടി കൊണ്ട് പ്രിയനെ തലയ്ക്കടിച്ചു. ഇതിൽ പ്രകോപിതനായ പ്രിയൻ വീടിനകത്തുനിന്ന് എയർഗൺ എടുത്ത് അരുണിനെ വെടിവെക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home