print edition ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: ആൻഡ്രീവ ഫൈനലിൽ

ROLAND-GARROS/facebook.com/photo
പാരിസ്: പ്രമുഖർക്ക് കാലിടറിയ കളിമൺ കോർട്ടിൽ റഷ്യൻ കൗമാരക്കാരിയുടെ കുതിപ്പ്. പത്തൊമ്പതുകാരി മിറ ആൻഡ്രീവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ ഉക്രെയ്‌നിന്റെ മാർത കോസ്‌റ്റ്യുകിനെ 6–1, 6–1ന് തകർത്തു. 76 മിനിറ്റിലാണ് ജയത്തോടെയുള്ള മുന്നേറ്റം. തുടർച്ചയായ 17 ജയത്തോടെയുള്ള കോസ്‌റ്റ്യുകിന്റെ കുതിപ്പിനും വിരാമായി. എട്ടാം സീഡായ താരത്തിന്റെ ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനലാണ്.
ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരിയാണ്. 2001ൽ ബൽജിയത്തിന്റെ കിം ക്ലൈസ്‌റ്റേഴ്‌സ് പതിനേഴാം വയസ്സിലും 2022ൽ അമേരിക്കയുടെ കൊകൊ ഗഫും ഇൗ നേട്ടം കൈവരിച്ചു. നാളെ നടക്കുന്ന ഫൈനലിൽ റഷ്യക്കാരിയായ ഡയാന ഷ്‌നൈഡറോ പോളണ്ടിന്റെ മയ ക്വാലിൻസ്‌കയോ ആയിരിക്കും. പുരുഷ സിംഗിൾസ് സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് ഇന്ന് ചെക്ക് താരം യാകൂബ് മെൻസികിനെ നേരിടും. ഇറ്റലിക്കാർ തമ്മിലാണ് രണ്ടാം സെമി. മറ്റിയോ അൽനാർഡി ഫ്‌ളാവിയോ കൊബൊല്ലിയുമായി ഏറ്റുമുട്ടും. ക്വാർട്ടറിൽ കൊബൊല്ലി കാനഡയുടെ ഫെലിക്‌സ് ഓഗറെ 4–6, 6–4, 6–4, 6–4ന് കെട്ടുകെട്ടിച്ചു. അർനാൽഡിയുടെ ജയം നാട്ടുകാരനായ മറ്റിയോ ബെരെറ്റിനിക്കെതിരെയാണ്. അർനാൽഡി 7–5, 5–2ന് മുന്നിട്ട്‌നിൽക്കുമ്പോൾ ബെരെറ്റിനി പരിക്കിനെതുടർന്ന് പിൻമാറി.
ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ ചരിത്രത്തിൽ സമീപകാലത്തൊന്നും ഇതുപോലെ അട്ടിമറികളുടെ പരമ്പരയുണ്ടായിട്ടില്ല. വനിതകളിൽ കിരീടം നേടുമെന്ന് കരുതിയ അരീന സബലേങ്ക, കൊകൊ ഗഫ്, ഇഗ ഷ്വാടെക് എന്നിവർക്ക് തിരിച്ചടിയേറ്റു. പുരുഷ വിഭാഗത്തിൽ യാനിക് സിന്നെറും നൊവാക് ജൊകോവിച്ചും നേരത്തെ പുറത്തായി. കാർലോസ് അൽകാരസ് പരിക്കിനെതുടർന്ന് ഇക്കുറി പിൻമാറി. അതിനാൽ അലക്‌സാണ്ടർ സ്വരേവിന് സുവർണാവസരമാണ്. എക്കാലവും വന്പൻമാർക്കിടയിൽപെട്ട് കിരീടം നഷ്‌ടപ്പെടാറുള്ള സ്വരേവിന് രണ്ട് കളിമാത്രം അകലെയാണ് ചാമ്പ്യൻപട്ടം. ഇരുപത്തൊമ്പതുകാരന് ഇതുവരെയും ഗ്രാൻഡ്‌സ്ലാം കിരീടം നേടാനായിട്ടില്ല. 2020ൽ യുഎസ് ഓപ്പണിലും 2024ൽ ഫ്രഞ്ച് ഓപ്പണിലും 2025ൽ ഓസ്‌ട്രേലിയൻ ഓപ്പണിലും ഫൈനലിൽ തോറ്റു.










0 comments