അധ്യാപകർ വടക്കേ ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു

കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ വടക്കേ ബസ് സ്റ്റാൻഡ് പരിസരം ശുചീകരണം കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ വടക്കേ ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. പൊതുഇടങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. പി സി സിജി, ജില്ലാ സെക്രട്ടറി സാജൻ ഇഗ്‌നേഷ്യസ്, ബ്രിഗേഡ് ക്യാപ്‌റ്റൻ സജി സി പോൾസൺ എന്നിവർ സംസാരിച്ചു.










0 comments