ad
Deshabhimani

print edition അണ്ണാമലൈയുടെ പാർടി 
ആർഎസ്എസ്സിന്റെ ഭാഗം: സിപിഐ എം

Annamalai.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:55 AM | 1 min read

ചെന്നൈ: ബിജെപി മുൻ തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗംതന്നെയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം.


ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം–പി ഷൺമുഖം സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.


ബിജെപിക്ക് തമിഴ്‌നാട്ടിലെ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, പേര് മാറ്റി കച്ചവടം വിജയിപ്പിക്കാൻ സാധിക്കുമോയെന്നാണ് മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ പിന്തുണയോടെ അണ്ണാമലൈ ശ്രമിക്കുന്നത്.


പാർടി തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ 2.50 ലക്ഷം ആളുകൾ അംഗത്വമെടുത്തെന്ന് പറയുന്നു. ബിജെപിക്കാരെത്തന്നെയാണ് പാർടിയിൽ ചേർക്കുന്നത്‌ എന്നാണ്‌ ഇതിനർഥം –പി ഷൺമുഖം പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home