ad
Deshabhimani

print edition കർണാടക മന്ത്രിസഭാകലഹം; റെഡ്ഡിയുമായി മാരത്തൺ ചർച്ച നടത്തി ശിവകുമാർ

d k sivakumar
വെബ് ഡെസ്ക്

Published on Jun 07, 2026, 12:57 AM | 1 min read

ബംഗളൂരു: വകുപ്പ്‌ വിഭജനത്തിന്റെ പേരിൽ കർണാടകത്തിലെ കോൺഗ്രസ്‌ മന്ത്രിസഭയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാൻ മാരത്തൺ ചർച്ച നടത്തി മുഖ്യമന്ത്രി ഡി കെ ശിവകുമാർ.


ബംഗളൂരു വികസന വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് രാജിവച്ച മുതിർന്ന കോൺഗ്രസ്‌ നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുമായി ഡി കെ ശിവകുമാർ വെള്ളി രാത്രി മണിക്കൂറുകളോളം ചർച്ച നടത്തി.


റെഡ്ഡിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും ഉണ്ടായത്‌ കുടുംബകലഹം മാത്രമാണെന്നും ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വകുപ്പ്‌ മാറ്റം സംബന്ധിച്ച്‌ ധാരണയായോ എന്നതിൽ വ്യക്തതയില്ല.


സാമൂഹ്യനീതിയോ കൃഷിവകുപ്പോ വേണമെന്ന്‌ ആവശ്യപ്പെട്ട് പ്രതിഷേധത്തിലുള്ള മുതിർന്ന നേതാവ് കെ എച്ച്‌ മുനിയപ്പയുമായും ശിവകുമാർ ചർച്ച നടത്തി.


ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിലേയുണ്ടായ പൊട്ടിത്തെറി, നിർബന്ധിച്ച്‌ ഒഴിവാക്കിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്യാമ്പിന് ഉണർവേകി. മുതിർന്ന നേതാക്കളെ ശിവകുമാർ അവഗണിക്കുന്നുവെന്ന പ്രചാരണം സിദ്ധരാമയ്യ പക്ഷം ശക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home