ad
Deshabhimani

print edition വി മുരളീധരന്റെ തൊട്ടുകൂടായ്‌മ; കെഎസ്‌കെടിയു സ്‌പീക്കർക്ക് 
പരാതി നൽകി

V Muraleedharan.jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:58 AM | 1 min read

തിരുവനന്തപുരം: പട്ടികവർഗ വകുപ്പിനു കീഴിലെ കട്ടേല അംബേദ്കർ മെമ്മോറിയൽ ട്രൈബൽ എൽപി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികളോട് ജാതിയധിക്ഷേപം നടത്തിയ കഴക്കൂട്ടം എംഎൽഎ വി മുരളീധരനെതിരെ കേരള കർഷകത്തൊഴിലാളി യൂണിയൻ സ്പീക്കർക്ക് പരാതി നൽകി.


നിയമസഭാംഗത്തിൽനിന്ന്‌ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അനുഭവിക്കേണ്ടിവന്ന അവഹേളനവും അപമാനവും നിയമസഭയുടെ അന്തസ്സിനും അംഗങ്ങളുടെ മാന്യവും ഭരണഘടനാധിഷ്ഠിതവുമായ പെരുമാറ്റത്തിന്‌ നിരക്കാത്തതാണെന്ന് പരാതിയിൽ പറഞ്ഞു.


ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളും ചട്ടങ്ങളും മര്യാദകളും പാലിക്കേണ്ടതുണ്ട്.

വിദ്യാർഥികൾക്കുനേരെ എംഎൽഎ നടത്തിയ സവർണജാതി പ്രയോഗത്തെക്കുറിച്ചും ജാതിയധിക്ഷേപത്തെക്കുറിച്ചും ഗൗരവമായി അന്വേഷിച്ച്‌ എംഎൽഎയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home