ലഹരി വിപണനം, ഉപയോഗം
ഇന്നലെ 17 പേർ അറസ്റ്റിൽ

പത്തനംതിട്ട
ലഹരി വ്യാപനം തടയാനുള്ള പൊലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ വെള്ളിയാഴ്ച മാത്രം ജില്ലയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17 പേർ അറസ്റ്റിലാകുകയും ചെയ്തു. ഇതോടെ ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 64 ആയി.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂൾ പ്രഥമാധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി.
ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ എസ്പിസി പദ്ധതി നടപ്പാക്കിയിട്ടുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകർക്കും എസ്പിസി അധ്യാപകർക്കുമായാണ് പരിശീലനം നടത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.പി ടി സന്തോഷ് ക്ലാസുകൾ നയിച്ചു. ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ എസ് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ സുരേഷ് കുമാർ സംസാരിച്ചു.










0 comments