ad
Deshabhimani

യുഎസ് ഓപ്പൺ; അൽകാരസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ

US Open

Photo by LEONARDO MUNOZ / AFP

വെബ് ഡെസ്ക്

Published on Sep 09, 2026, 05:18 PM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പണിലെ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസിന്റെ കീരീട പ്രതീക്ഷകൾക്ക് അപ്രതീക്ഷിത വിരാമം. അവസാന നിമിഷം വരെ കാണികളെ ആവേശത്തിലാഴ്ത്തിയ ക്വാ‌ർട്ടർ ഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടൺ ആണ് അൽകാരസിനെ വീഴ്ത്തിയത്. സ്കോർ : 6-7(5), 6-1, 6-3, 1-6, 7-6(7)


യുഎസ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും സമയം നീണ്ടുനിന്ന മത്സരത്തിനാണ് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ന്യൂയോർക്ക് സമയം പുലർച്ചെ 3.33നാണ് മത്സരം അവസാനിച്ചത്. നാല് മണിക്കൂറും 28 മിനിറ്റും നീണ്ടു നിന്ന മത്സരത്തിൽ നിർണായകമായത് അവസാന സെറ്റിലെ ടൈബ്രേക്കറിലായിരുന്നു ഷെൽട്ടന്റെ (10-7) അട്ടിമറി ജയം.


ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ അൽകാരസ് സ്വന്തമാക്കിയെങ്കിലും പിന്നീട് ഷെൽട്ടന്റെ കൈകളിലായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. രണ്ടാം സെറ്റിലും (6-1) മൂന്നാം സെറ്റിലും (6-3) ഷെൽട്ടൺ ലീഡ് നേടി. നാലാം സെറ്റിൽ അൽകാരസ് ശക്തമായ തിരിച്ചുവരവോടെ (6-1) മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാന സെറ്റിൽ ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നെങ്കിലും ഷെൽട്ടൺ ആധിപത്യം ഉറപ്പിച്ചു.


അഞ്ച് മാസത്തോളമായി പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു അൽകാരസ്. ഒരു ഇടവേളയ്ക്ക് ശേഷം യുഎസ് ഓപ്പണിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയതായിരുന്നു താരം. എന്നിരുന്നാലും അവസാന നിമിഷം വരെ പൊരുതി മത്സരം ടൈബ്രേക്കറിലേക്ക് എത്തിക്കാൻ അൽകാരസിന് സാധിച്ചു. ​സെമിയിൽ ഫ്രാൻസിസ് ടിയാഫോയാണ് ഷെൽട്ടന്റെ എതിരാളി. അലക്സ് മിഷെൽസണെ അഞ്ച് സെറ്റിൽ പരാജയപ്പെടുത്തിയാണ് ടിയോഫോ സെമിയിലെത്തിയത്. ഇതോടെ യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസിൽ ഇത്തവണ ഒരു അമേരിക്കൻ താരം ഫൈനലിൽ പ്രവേശിക്കുമെന്നുറപ്പായി. 2003ലാണ് ആൻഡി റോഡിക് ആണ് അവസാനമായി യുഎസ് ഓപ്പൺ കിരീടം നേടിയ അമേരിക്കൻ താരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home