തിരുവനന്തപുരത്ത് കൊടുംക്രൂരത; ഒന്നരവയസുകാരിയെ അമ്മ കഴുത്തുറത്ത് കൊന്നു

ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. ഒന്നരവയസുകാരി അന്നയാണ് മരണപ്പെട്ടത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന. ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.
വ്യാഴം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പ്രായമുള്ള രണ്ട് സ്ത്രീകളും ക്രിസ്റ്റിയും കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ത്ത് അമ്മയും കുഞ്ഞും മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. പിന്നീട് വീട്ടിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ മുറിവ് കണ്ടത്.
കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.










0 comments