ad
Deshabhimani

ഷോക്കടിപ്പിക്കും വൈദ്യുതി ബില്ല്: ദഹാനുവിൽ സിപിഐ എം സമരം; ദേശീയപാത ഉപരോധിച്ച് ആയിരങ്ങൾ

CPIM Blocks Dahanu Protest MAIN PHOTO.jpg

വൈദ്യുതിക്കൊള്ളയ്ക്കെതിരെ ദഹാനുവിൽ സിപിഐ എമ്മിന്റെ നേത‍ൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരം

വെബ് ഡെസ്ക്

Published on Sep 10, 2026, 06:27 PM | 1 min read

ദഹാനു: മഹാരാഷ്‌ട്ര സർക്കാരിന്റെ വൈദ്യുതിക്കൊള്ളയ്ക്കെതിരെ ആളിക്കത്തി ജനരോക്ഷം. ദഹാനുവിൽ സിപിഐ എമ്മിന്റെ നേത‍ൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരത്തിൽ 35,000ത്തോളം പേരാണ് പങ്കെടുത്തത്. വൈദ്യുതി സ്‌മാർട്ട്‌മീറ്റർ പദ്ധതിക്കും ഉയർന്ന വൈദ്യുതി ബില്ലുകൾക്കുമെതിരെയാണ് സിപിഐ എം ശക്തമായ സമരത്തിലേക്ക് നീങ്ങിയത്.


CPIM Blocks Dahanu Protest.jpgവൈദ്യുതിക്കൊള്ളയ്ക്കെതിരെ ദഹാനുവിൽ സിപിഐ എമ്മിന്റെ നേത‍ൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരം


കനത്ത മഴയെപോലും അവ​ഗണിച്ച് മൂന്ന് മണിക്കൂറോളം നേരമാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്. അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ വൈദ്യുതി ബില്ലുകളിൽ കുറച്ച് തരാമെന്ന അധികൃതരുടെ രേഖാമൂലം എഴുതി നൽകിയ ഉറപ്പിന് പിന്നാലെയാണ് സമരം അവാസനിപ്പിച്ചത്. സമരത്തിൽ സിഐടിയും, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കിസാൻസഭ പ്രവർത്തകരും അണിചേർന്നു.


CPIM Blocks Dahanu Protest 1.jpgവൈദ്യുതിക്കൊള്ളയ്ക്കെതിരെ ദഹാനുവിൽ സിപിഐ എമ്മിന്റെ നേത‍ൃത്വത്തിൽ ദേശീയപാത ഉപരോധിച്ച് നടത്തിയ സമരം


സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ, കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ വിനോദ്‌ നിക്കോള, ജില്ലാ സെക്രട്ടറി കിരൺ ഗഹാല തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home